മണ്ണിട്ട് നികത്തിയ വയല്‍ അധികൃതര്‍ സന്ദര്‍ശിച്ചു
Posted on: 26 Oct 2012
വണ്ടൂര്‍: പോരൂര്‍ വില്ലേജിലെ ചാത്തങ്ങോട്ടുപുറം
മുണ്ടത്തോട്ടിങ്ങലില്‍ സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയ വയല്‍ വില്ലേജ്
അധികൃതര്‍ സന്ദര്‍ശിച്ചു. പോരൂര്‍ വില്ലേജ് ഓഫീസര്‍ മോഹന്‍ദാസും സംഘവുമാണ്
പരിശോധന നടത്തിയത്.
പ്രദേശത്ത് തോടിനോട് ചേര്‍ന്നുള്ള വയലിലെ വാഴത്തോട്ടത്തിലാണ് മണ്ണിട്ട് നികത്തുന്നത്. ടിപ്പര്‍ ലോറികളില്‍കൊണ്ടുവന്ന മണ്ണ് ആറടി ഉയരത്തില്‍ റോഡ്‌പോലെ ഉയര്‍ത്തിയ നിലയിലാണ്. ഇതിന് ആരും വില്ലേജില്‍നിന്ന് അനുമതി തേടിയിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും പോരൂര്‍ വില്ലേജ് ഓഫീസര്‍ മോഹന്‍ദാസ് അറിയിച്ചു.

No comments:
Post a Comment