പ്രിയദര്‍ശിനി ചാത്തങ്ങോട്ടുപുറം ;1988ലില്‍ രൂപികരിച്ച ഒരു കലാ കായിക സാംസ്കാരിക സ്ഥാപനമാണ് പ്രിയദര്‍ശിനി.
Wednesday, October 31, 2012
Friday, October 26, 2012
വണ്ടൂര്‍: അഞ്ചുദിവസമായി തിരുവാലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടന്നുവന്ന വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ സ്‌കൂള്‍ ക്രിക്കറ്റ് മത്സരം സമാപിച്ചു. ഫൈനലില്‍ തിരുവാലി ഹൈസ്‌കൂളിനെ പത്തുറണ്ണിന് തോല്പിച്ച് വണ്ടൂര്‍ വിഎംസി ഹൈസ്‌കൂള്‍ ജേതാക്കളായി.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു മത്സരം.
മികവുകാണിച്ച ടീമിലെ അംഗങ്ങള്‍ക്ക് പെരിന്തല്‍മണ്ണ തേക്കിന്‍കാട് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനം നല്‍കും. വിജയികള്‍ക്ക് സ്‌കൂള്‍ പ്രധാനാധ്യാപിക മേരി ആന്റണി സമ്മാനങ്ങള്‍ വിതരണംചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മധു അധ്യക്ഷതവഹിച്ചു. ഇ. സുരേഷ്, മുജീബ് എന്നിവര്‍ പ്രസംഗിച്ചു.
പ്രദേശത്ത് തോടിനോട് ചേര്‍ന്നുള്ള വയലിലെ വാഴത്തോട്ടത്തിലാണ് മണ്ണിട്ട് നികത്തുന്നത്. ടിപ്പര്‍ ലോറികളില്‍കൊണ്ടുവന്ന മണ്ണ് ആറടി ഉയരത്തില്‍ റോഡ്‌പോലെ ഉയര്‍ത്തിയ നിലയിലാണ്. ഇതിന് ആരും വില്ലേജില്‍നിന്ന് അനുമതി തേടിയിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും പോരൂര്‍ വില്ലേജ് ഓഫീസര്‍ മോഹന്‍ദാസ് അറിയിച്ചു.
Wednesday, October 24, 2012
Tuesday, October 23, 2012
Sunday, October 21, 2012
Saturday, October 20, 2012
Epl
Ft
Muted4-2 stockcity
Roony 3 but one is own goal
Vanpersi
Welback
arun9946169936.blogspot.in
Priyadarsani chathangottupuram
Thursday, October 18, 2012
മലപ്പുറം: ഇന്ദിര രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ദിര അനുസ്മരണ സദസ്സും പദയാത്രകളും 31ന് നടത്തും. അനുസ്മരണ പരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗം ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. സക്കീര്‍ പുല്ലാര അധ്യക്ഷതവഹിച്ചു. പി. രാധാകൃഷ്ണന്‍, കെ.എം. ഗിരിജ, പെരുമ്പള്ളി സെയ്ത്, വി.എസ്.എന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
Rain stop play
Mum 156/6(17.5)
Pollard 37(20arun9946169936.blogspot.in
Priyadarsani chathangottupuram
യക്ഷിയും മാടനും ഏഴിലം പാലയും...
യക്ഷിയും മാടനും ഏഴിലം പാലയും...
.....................................................................
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു
പതിവുപോലെ രാത്രി 12 മണിയോട് കൂടി
ഞ്ഹന്‍ വീട്ടിലേക് പോകുകയാരുന്നു.
അന്നെത്തെ രാത്രിയില്‍ പതിവില്ലാതെ നല്ല നിലാവുണ്ടാരുന്നു,
യക്ഷി പാലയും, മാടന്‍ കാവും കടന്നു വേണമാരുന്നു
എനിക്ക് വീട്ടിലേക് പോകേണ്ടിയിരുന്നത് .
എന്നും അതുവഴി പോകുമാരുന്നെങ്കിലും
അന്നെന്തോ എന്റെ മനസിലേക്ക് വല്ലാത്തൊരു ഭയം കടന്നു കൂടി
.പലരും കാവിനെ പറ്റി പറഞ്ഞിട്ടുള്ള
പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിയെത്തി .
അതുവഴി പോകുന്ന പലരും രാത്രിയില്‍ യക്ഷിയെ
കണ്ടിട്ടുണ്ടത്രേ ....ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പലരെയും
മാടന്‍ അടിചിട്ടിട്ടുണ്ട്.പലരും മാടനെയും യക്ഷിയും ഒക്കെ
കണ്ട് ബോധം കേട്ട് വീണിട്ടുണ്ട് ..ഈ ഓര്‍മ്മകള്‍ എല്ലാം
മനസിലെക്കെത്തിയപ്പോള്‍ അന്ന് വല്ലാതെ ഭയം തോന്നി ...
നിരീശ്വര വാദിയായ ഞ്ഹന്‍ മനസ്സില്‍ പല ദൈവങ്ങളെയും
വിളിച്ചു ...കാവിനടുത്ത് എത്തുമ്പോള്‍ വല്ലാതെ ഭയന്നിരുന്നു ..
യക്ഷി പാലയിലെക്ക് നോക്കിയപ്പോള്‍ എന്തൊക്കെയോ അനങ്ങുന്നു ..
കാവിനുള്ളിലെക്ക് നോക്കിയപ്പോള്‍ ഒരു രൂപം ..
ഞ്ഹന്‍ വല്ലാതെ വിറച്ചു ....!
"തൂവെള്ള സാരിയുടുത്ത് പനങ്കുല പോലുള്ള മുടിയും
നക്ഷത്ര നയനങ്ങളും "ഉള്ള ഒരു സ്ത്രീ രൂപം എനിക്ക്
നേരെ നടന്നടുത്തു ..
.....
....
....
.........
ഞ്ഹന്‍ കണ്ണടച്ച് നിന്ന്‍ പോയി ...
ഓടണം എന്നുണ്ട് ..പക്ഷെ കാലുകള്‍ തളരുന്നു ..
എനിക്ക് അനങ്ങാന്‍ വയ്യ ...കുറെ നേരം കണ്ണടച് ഞ്ഹന്‍
പേടിച് വിറച് നിന്നു...
ഒന്നും സംഭവിക്കുന്നില്ല !.. ഞ്ഹന്‍ കണ്ണ് തുറന്നു നോക്കി ..
..........
....
യക്ഷി എന്റെ നേരെ വന്നില്ലല്ലോ ..
സൂക്ഷിച് നോക്കിയപ്പോള്‍ ആ യക്ഷി രൂപം
വടക്ക് ഭാഗത്തേക്ക് നടക്കുന്നു ...
ശ്രദ്ധിച് നോക്കിയപ്പോള്‍ ആ രൂപം എനിക്ക് പരിചയം
ഉള്ളപോലെ തോന്നി ...
അത് അമ്പിളി ചേച്ചി അല്ലെ ?
തെക്കേടത്ത് തറവാട്ടിലെ ???
അതെ അമ്പിളി ചേച്ചി തന്നെ .
നാട്ടിലെ ഏറ്റവും സുന്ദരി ആണെങ്കിലും
പ്രായം 30 കഴിഞ്ഞ്ങ്കിലും ജാതക ദോഷം
കാരണം കല്യാണം മുടങ്ങി നില്‍കുന്ന അമ്പിളി ചേച്ചി ....
ഓ ചേച്ചിയാന്നല്ലേ ..ചുണ്ണാമ്പ് ചോദിച്ച വന്ന്‍ ആളുകളെ
ഭയപ്പെടുത്തുന്ന യക്ഷി ........
ഉം ഉം ..നടക്കാന്‍ തുടങ്ങുമ്പോള്‍ വീണ്ടും കാവിനുള്ളില്‍ നിന്നും ഒരനക്കം .
അയ്യോ ..വീണ്ടും ഞ്ഹന്‍ ഭയന്നു..
മുണ്ടും വാരി ചുറ്റി കൊണ്ട് മാടന്‍ കടന്നു വരുന്നു ...
എനിക്ക് നിലവിളിക്കാന്‍ തോന്നി ..
മാടന്‍ എന്നെ കണ്ടു കഴിഞ്ഞു ..
എന്റെ നേരെയാന്നെ വരുന്നത് ..
വീണ്ടും ഞ്ഹന്‍ ഓടുവാന്‍ നോക്കി കാലുകള്‍ ചലിക്കുന്നില്ല .
മാടന്‍ എന്റെ അടുതെത്തി ....
ഞ്ഹന്‍ കണ്ണുകള്‍ അടച്ചു .
"എന്താ മോനെ ഈ സമയത്ത് "
മാടന്റെ സ്വരം കേട്ട് നല്ല പരിചയം ...
ഞ്ഹന്‍ കണ്ണ് തുറന്നു നോക്കി ..
....
വിനയന്‍ മാഷ് ....നാട്ടിലെ ഏറ്റവും മാന്യനായ മനുഷ്യന്‍
എന്റെ ഗ്രാമത്തില്‍ എല്ലാവരും ബഹുമാനിക്കുന്ന ,സ്വന്തമായി
പാരലല്‍ കോളേജ് നടത്തി നാട്ടിലെല്ലാവരും മാഷെ എന്ന് മാത്രം വിളിക്കുന്ന
വിനയന്‍ മാഷ് ...എന്നെയും പടിപ്പിചിട്ടുണ്ടേ .....
അപ്പോള്‍ മാഷാന്നല്ലേ മാടന്‍ .....................
എനിക്ക് ചിരി വന്നു ..
ഒന്നുമില്ല മാഷെ ഒരു കൂട്ടുകാരന്റെ
വീട്ടില്‍ പോയതാ ബസ് കിട്ടില്ല .
അതാ വൈകിയത് ....
ഉം നിനക്ക് ഒറ്റയ്ക്ക് പോകാന്‍ പേടിയുണ്ടോ ?
വേണമെങ്കില്‍ ഞ്ഹന്‍ വീട്ടില്‍ കൊണ്ടാക്കാം .
ഇല്ല മാഷെ ഞ്ഹന്‍ പൊയ്കോളാം...
"അല്ല മാഷെന്താ രാത്രിയില്‍ ഇവിടെ "
ചോദിക്കണം എന്നുണ്ടാരുന്നു പക്ഷെ ..
എന്നെ പഠിപ്പിച്ച മാഷല്ലേ ..എങ്ങനെ ചോദിക്കും ?
എന്നാ ഞ്ഹന്‍ പോട്ടെ മാഷെ ..ഞ്ഹന്‍ നടന്നു
തുടങ്ങി ..ഒരു കള്ള ചിരിയോടെ ...
കല്യാണം കഴിക്കാതെ സാധാചാരം പറഞ്ഞു
നടക്കുന്ന എന്റെ മാഷെ കൊച്ചു കള്ളാ......
നാളെ ഈ കഥ ആരോട് ആദ്യം പറയും
എന്നാലോചിച് ഞ്ഹന്‍ വീട്ടിലേക് നടന്നു ......
ഫോട്ടോഷോപ്പില്‍ ചിത്രങ്ങളുടെ File Size കുറയ്ക്കാം
ഫോട്ടോഷോപ്പില്‍ ചിത്രങ്ങളുടെ വലുപ്പം കുറയ്ക്കുന്നതിന് :
1. File > Open വഴി ചിത്രം ഓപ്പണ്‍ ചെയ്യുക.
2. File > Save for web (Alt+Shift+Ctrl+S) ക്ലിക്ക് ചെയ്യുക.
3. തുറന്നുവരുന്ന Optimization window യില്‍ ഇമേജിന്‍റെ ക്വാളിറ്റി, ഫോര്‍മാറ്റ്, എന്നിവ സെറ്റ് ചെയ്തു മറ്റൊരു ലൊക്കേഷനിലേക്ക് Save ചെയ്യുക
ഇത്രയും ചെയ്തു കഴിയുമ്പോള്‍ ഇമേജിന്‍റെ വലുപ്പം ഗണ്യമായി കുറഞ്ഞിട്ടുണ്ടാവും...
Sunday, October 14, 2012
കാളികാവ്: കളമെഴുത്ത് എന്ന ശ്രേഷ്ഠമായ ദേവകല കൈമോശം വരാതിരിക്കാന്‍ കുറുപ്പുമാര്‍ ഊരുചുറ്റുകയാണ്. മഞ്ചേരി കരിക്കാട് പടിഞ്ഞാറയില്‍ കുറുപ്പുമാരുടെ കുടുംബത്തില്‍പ്പെട്ടവരാണ് ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ക്ഷേത്രത്തില്‍ കളംപാട്ടിന് നേതൃത്വം നല്‍കുന്നത്.
പടിഞ്ഞാറയില്‍ കുടുംബത്തിലെ ഇളംതലമുറക്കാരനായ ഹരീഷ് കുറുപ്പാണ് ഇപ്പോള്‍ പ്രധാനമായും രംഗത്തുള്ളത്. മേലാറ്റൂരിലും അലനല്ലൂരിലുമുള്ള ബന്ധുക്കളും ക്ഷേത്രകല അനുഷ്ഠിക്കുന്നുണ്ട്. മുത്തശ്ശനായ പി.ആര്‍.ശങ്കരക്കുറുപ്പ്, അച്ഛന്‍ കെ.ശങ്കരക്കുറുപ്പ് എന്നിവരില്‍ നിന്നാണ് ഹരീഷ് കുറുപ്പ് കളംപാട്ട് പഠിച്ചെടുത്തത്. കാളികാവ് ക്ഷേത്രത്തില്‍ 27 വര്‍ഷമായി ക്ഷേത്രകല അനുഷ്ഠിച്ച് പോരുന്നുണ്ട്.
18 മൂര്‍ത്തികള്‍ക്കാണ് കളംപാട്ട് നടത്തുന്നത്. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള എന്നീ അഞ്ച് നിറങ്ങള്‍ ഉപയോഗിക്കും. എണ്ണക്കറ, വാകയില, മഞ്ചാടിയില എന്നിവ ചേര്‍ത്ത് പച്ചയും മഞ്ഞള്‍പൊടിച്ച് മഞ്ഞയും മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത് ചുവപ്പും ഉമി കരിച്ചു പൊടിച്ച് കറുപ്പും അരി പൊടിച്ച് വെള്ള നിറവുമുണ്ടാക്കുന്നു.
മുംബൈ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലും ഹരീഷ് കളംപാട്ട് നടത്തുന്നുണ്ട്. കാളികാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി 119 ദിവസത്തെ കളംപാട്ടിന് തുടക്കമായി. ഒന്‍പതിന് തുടങ്ങിയ കളംപാട്ട് അയ്യപ്പന്റെ കളംപാട്ടോടുകൂടി ഫിബ്രവരി നാലിന് സമാപിക്കും.
Saturday, October 13, 2012
Friday, October 12, 2012
കേരളോത്സവം തുടങ്ങി
കേരളോത്സവം തുടങ്ങി
പോരൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് കോട്ടക്കുന്ന് കൂളി ഗ്രൗണ്ടില്‍ നടന്ന
ക്രിക്കറ്റ് മത്സരത്തോടെ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എന്‍.
ശങ്കരന്‍നമ്പൂതിരി ഉദ്ഘാടനംചെയ്തു. പി. ഷാജഹാന്‍, എന്‍. ജബ്ബാര്‍ എന്നിവര്‍
നേതൃത്വം നല്‍കി. ശനിയാഴ്ച പോരൂര്‍ ജിഎച്ച്എസ്സില്‍വെച്ച് കായിക
മത്സരങ്ങള്‍ നടക്കും.
ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്
ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്
പെരിന്തല്‍മണ്ണ: 14 വയസ്സിന് താഴെയുള്ളവരുടെ ഉത്തരമേഖലാ അന്തഃജില്ലാ
ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീമിന്റെ
തിരഞ്ഞെടുപ്പ് ഞായറാഴ്ച ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട് തിരുവാലി, ഗവ.
ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട് മഞ്ചേരി, ബി.ഇ.എം ഹൈസ്‌കൂള്‍ ഗ്രൗണ്ട്
പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍
നടത്തും. അന്നേദിവസം രാവിലെ 9.30ന് മേല്‍പ്പറഞ്ഞ ഗ്രൗണ്ടുകളില്‍ ഏതെങ്കിലും
ഒന്നില്‍ രജിസ്‌ട്രേഷന്‍ ഫീസും കിറ്റും സഹിതം എത്തണം. ഫോണ്‍: 09895997005.
Thursday, October 11, 2012
അശ്ലീല സന്ദേശം: മൂന്നു വര്‍ഷംവരെ തടവ് ലഭിക്കാം
ദൃശ്യ - ശ്രാവ്യ മാധ്യമങ്ങളും നിയമത്തിന്റെ പരിധിയില്‍ വരുന്ന തരത്തിലാവും ഭേദഗതി. നിലവില്‍ അച്ചടി മാധ്യമങ്ങള്‍ക്ക് മാത്രമായിരുന്നു സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയുന്ന 1986 ലെ നിയമം ബാധനം. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരില്‍നിന്ന് ഇടാക്കുന്ന കുറഞ്ഞ പിഴ 2000 ല്‍നിന്ന് 50,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ആദ്യമായി കുറ്റം ചെയ്യുന്നവരില്‍നിന്ന് ഒരുലക്ഷം രൂപയും കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരില്‍നിന്ന് പരമാവധി അഞ്ചുലക്ഷം രൂപയും പിഴ ഈടാക്കും. പോലീസ് ഇന്‍സ്‌പെക്ടറില്‍ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും റെയ്ഡ് നടത്തി സന്ദേശം അയച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാം. ദൃശ്യ - ശ്രാവ്യ മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയാനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്.





